പുതുവത്സരാഘോഷങ്ങളൊക്കെ കഴിഞ്ഞു ഓഫീസിലെത്തിയ ആദ്യ ആഴ്ചകളിലൊന്നിൽ ദിനവും 'cultural update' പറയാൻ നിയോഗിക്കപ്പെട്ട സുന്ദരി പെൺകുട്ടി ക്രിസ്റ്റി വെബ് ബോർഡിന്റെ വലതു മൂലയിൽ കുറിച്ചിട്ടു "100 Days To Easter".... ഇങ്ങനെ എണ്ണിക്കൊഴിച്ച ക്രിസ്മസ് ദാ ഇപ്പൊ കഴിഞ്ഞതേയുള്ളൂ... അതിന്റെ അവസാന ദിവസങ്ങളിലെ ആഘോഷങ്ങളുടെ ആലസ്യത്തിൽ നിന്നും ഉണരുന്നതേയുള്ളൂ... ഈസ്റ്റർ പ്രലോഭിപ്പിക്കുന്നത് നാല് ദിവസങ്ങൾ നീണ്ട അവധി ദിനങ്ങളാലാണ്... schengal visa ഇല്ലാത്തതിനാൽ യൂറോപ്യൻ യാത്ര നടക്കില്ല... അപ്പൊ പിന്നെ യാത്ര ബ്രിട്ടന്റെ വടക്ക് സ്കോട്ലൻഡിലേക്കാവാമെന്ന് തീരുമാനിച്ചു... നാല് ദിവസം കയ്യിലുള്ളതിനാൽ പറ്റാവുന്നത്ര വടക്കിലേക്കാണ് നോട്ടം... ഒരുപാട് ദിനങ്ങളിലെ നെടു നീളൻ ചർച്ചകൾക്കൊടുവിൽ സ്ഥലങ്ങൾ തീരുമാനമായി... എഡിൻബറയും ഗ്ലാസ്ഗോയും പിന്നെ ഇൻവെർനെസ്സും ബെൻ നെവിസും... പോകേണ്ട റൂട്ടുമാപ്പുകളും ചെലവഴിക്കേണ്ട സ്ഥല വീതം വെപ്പുകൾക്കുമൊടുവിൽ താമസിക്കാനുള്ള സ്ഥലങ്ങൾ ബുക്ക് ചെയ്തു... പൊതുവെ ചിലവേറിയ റൂമുകൾ ഒഴിവാക്കി കാരവാനുകൾ ആണ് ഇത്തവണ പരീക്ഷണം... എന്താകുമോ എന്തോ....
പറയാതെ പോയ പഴംവാക്കുകള്‍ പങ്കു വയ്ക്കാന്‍..... അക്ഷരങ്ങളോടു കൂട്ടുകൂടാന്‍ ഒരിടം...... നല്ലതും ചീത്തയും, അറിവും വെളിച്ചവും, അബദ്ധങ്ങളും മണ്ടത്തരങ്ങളും, കുശുമ്പും കുന്നായ്മയും, സ്നേഹവും പ്രണയവും, കള്ളവും ചതിയും എന്നുവേണ്ട, പെറുക്കി കൂട്ടിയ വളപ്പൊട്ടുകളും പുസ്തകതാളില്‍ ഒളിപ്പിച്ച മയില്പ്പീലികളും മനസ്സില്‍ സൂക്ഷിച്ച മഞ്ചാടി മണികളും ഞാന്‍ ഇവിടെ കുറിക്കുന്നു.... വരിക, യാത്ര പറഞ്ഞിറങ്ങും മുന്‍പേ ഒരു വരി കുറിക്കുക........ കൂട്ട് ചേരുക..... നമുക്ക് സ്വപ്നങ്ങളുടെ ഒരാകാശം തീര്‍ക്കാം...
ആസ്ക്ഹാമിലെ അപസർപ്പക ബുധൻ
നരകത്തീമുനമ്പ് - ഡോവർ
ഇന്നലെകളുടെ ചരിത്രം തേടിയുള്ള ഇന്നത്തെ യാത്ര ഡോവറിലേക്കാണ്... ഇംഗ്ളണ്ടിന്റെ തെക്കു കിഴക്കേയറ്റത്ത് കെന്റ് കൗണ്ടിയിലെ ഒരു ചെറു പട്ടണമാണ് ഡോവർ.. ഇംഗ്ളണ്ടിന്റെ പ്രതിരോസ്ഥ ഭൂപടത്തിലെ ഏറ്റവും പ്രാധാന്യമേറിയ സ്ഥലം.. ഇംഗ്ളണ്ടിലേക്കുള്ള താക്കോലെന്നാണ് പണ്ട് മുതൽക്കെ ഡോവറിനെ വിശേഷിപ്പിച്ചു പോരുന്നത്.. കാരണം, ഇംഗ്ളീഷ് ചാനലിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമായ ഡോവർ ഇടനാഴിക്കിരുപുറം യൂറോപ്യൻ മെയിൻലാൻഡിന്റെ ഭാഗമായ ഫ്രാൻസും ദ്വീപായ ബ്രിട്ടനും തമ്മിലുള്ള അകലം വെറും 19 മൈൽ മാത്രമാണ്... ബ്രിട്ടനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ലണ്ടൻ - പാരീസ് പ്രധാന പാതയിൽ സാമാന്യം തിരക്കുണ്ട്.. ഫോക്സ്റ്റെണിൽ നിന്ന് ചാനൽ ടണൽ വഴി ട്രെയിനിലാണ് ഫ്രാൻസിലെ കാലായിസ് വരെ യാത്ര.. അതും ഡോവർ കടലിടുക്കിന്റെ അടിയിൽ കൂടി.. ഫോക്സ്റ്റെണിൽ നിന്ന് ഡോവറിലേക്ക് തിരിഞ്ഞാൽ പിന്നെ പാതയിൽ തിരക്കില്ല.. ഭൂപ്രകൃതി മധ്യ ദേശത്തിനു നിന്നും കടൽത്തീരത്തോടടുക്കുന്നതിന്റെ ലക്ഷണം കാട്ടിത്തുടങ്ങി... ചെറിയ ചെറിയ കുന്നിറക്കങ്ങളും മലഞ്ചരിവുകളും താണ്ടി അവയ്ക്കിടയിലൂടെയുള്ള വഴി പതിയെ പതിയെ ചെറുതായി വന്നു... പിന്നെയൊരു കുന്നിറക്കത്തിൽ അകലെ കടല്‍ കാണാനായി... യൂറോപ്പിലെ മറ്റിടങ്ങളിലെ പോലെ തന്നെ ചരിത്രങ്ങളുടെ എല്ലാം പ്രധാന കേന്ദ്രം അവിടുത്തെ കോട്ടകളാണ്... ചരിത്രം തേടിയെത്തുന്ന ഏതൊരാളെയും കോട്ടകളൊരിക്കലും നിരാശപ്പെടുത്താറില്ല.. എഴുതിയതും എഴുതപ്പെടാതെ പോയതുമായ അനവധി നിരവധി ചരിത്ര സംഭവങ്ങൾ ചേർത്തടുക്കി നിർമിച്ചവയാണോ ഓരോ കോട്ടകളും എന്ന് തോന്നിപ്പോകും..
സ്റ്റോൺഹെൻജ് - കല്ലുകൾ കഥ പറയുന്നു...
ഓർമ്മയുണ്ടോ, പച്ചപ്പുൽമേട്ടിൻപുറത്തു കല്ലുകൾ അടുക്കി വെച്ച വിൻഡോസ് XPയുടെ പഴയ വാൾപേപ്പർ.. ഇതുവരെ സ്റ്റോൺഹെൻജ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്ന ചിത്രം അതാണ്... മരങ്ങളും ചെടികളുമെല്ലാം ശൈത്യകാല മേലങ്കിയഴിച്ചു വെച്ചു പച്ചപുതുനാമ്പു നീട്ടിത്തുടങ്ങുന്ന വസന്തകാലാരംഭത്തിലെ നനുനനുത്തൊരു പ്രഭാതത്തിലാണ് സ്റ്റോൺഹെൻജ്ലേക്ക് ആദ്യമെത്തിയത്... ഇംഗ്ളണ്ടിന്റെ വടക്കുപടിഞ്ഞാറ് വിൽറ്റ്ഷെയർ കൗണ്ടിയിലെ സാലിസ്ബെറി പുൽപ്രതലങ്ങൾക്ക് ഒത്ത നടുക്കാണ് ആര് നിർമിച്ചതെന്നോ എന്തിനെന്നോ ഇന്ന് വരെ ഒരെത്തും പിടിയും കിട്ടാത്ത, തീർത്തും ദുരൂഹമായ ഒരുകൂട്ടം കല്ലുകളിരിക്കുന്നത്... ലോകത്തെ ഏറ്റവും ദുരൂഹമായ ഇടങ്ങളിലൊന്ന് എന്ന് പലരും വിശേഷിപ്പിച്ച ഇവിടം ഏറ്റവും സംരക്ഷിതമായ മഹാശിലായുഗ ശേഷിപ്പുകളിലൊന്നാണ്... BC 3000ത്തിനും BC 2000നും ഇടയിൽ അതായത്, നവീനശിലായുഗത്തിനും വെങ്കലയുഗത്തിനുമിടയിൽ ഒട്ടനവധി നിർമാണ പ്രവർത്തനങ്ങളും രൂപമാറ്റങ്ങളും സംഭവിച്ച ഇവിടം കാലാന്തരത്തിൽ മനുഷ്യരാശിയുടെ അതിജീവന രഹസ്യങ്ങളിലേക്ക് വെളിച്ചം വീശാനുതകുന്ന ഒട്ടേറെ തെളിവുകൾ സമ്മാനിച്ച ഇടമാണ്...
ഒരെല്ലു കൂടുതലുള്ള വെയിൽസ്..
സ്നോഡന്റെ മടിത്തട്ടിൽ നിന്നും ലാൻഡുനോ(Llandudno)യിലേക്കാണ് യാത്ര.. സ്ഥലപ്പേരുകളിലൊക്കെയും കൂടുതലുള്ള ഒരെല്ലു("L") തന്നെയാണ് പ്രശ്നം.. വെയിൽസിലെ സ്ഥലപ്പേരുകളിൽ ഇത് സർവ്വ സാധാരണമാണ് താനും.. ഇംഗ്ലീഷിൽ "sh" എന്നതിന് സമാനമായ ഉച്ചാരണമാണ് "ll" നു വെൽഷ് ഭാഷയിൽ.. സ്നോഡൻ മലനിരകൾ പിന്നിട്ട് ചെറുപട്ടണമായ ലാൻഡുനോയിലേക്ക് അടുക്കും തോറും കാറ്റും മഴയും ശക്തി പ്രാപിച്ചു കൊണ്ടിരുന്നു.. കടൽത്തീരത്തോടു ചേർന്നൊരിടത്ത് വണ്ടിയൊതുക്കി പുറത്തിറങ്ങി.. മഴയും തണുത്ത കാറ്റുമുണ്ട്.. കടലിലേക്ക് ഇറങ്ങി നിൽക്കുന്ന ലാൻഡുനോ പിയർ ആണ് പ്രധാന ആകർഷണം.. പിയറിലൂടെ നടക്കുമ്പോൾ സമാന്തരമായി, കടലിന്റെ ആഴങ്ങളിലേക്കിറങ്ങി നിൽക്കുന്ന മരത്തിൽ നിർമ്മിച്ച മറ്റൊരു കടൽപ്പാലം കാണാം..
നീലയോ ചുവപ്പോ മാഞ്ചസ്റ്റർ
നോസ്ലി സഫാരി പാർക്കിലെ സിംഹക്കാട്ടിൽ വണ്ടിയോടിച്ചു കൊണ്ടിരുന്നപ്പോഴാണ് സ്റ്റേഡിയം ടൂറിന് പോകാനുള്ള പ്ലാൻ ഉരുത്തിരിഞ്ഞത്.. ലിവർപൂളോ ? മാഞ്ചെസ്റ്ററോ? രണ്ടു പേർക്ക് ആൻഫീൽഡ് കാണാൻ അതിയായ ആഗ്രഹം... രണ്ടു പേർക്ക് ഓൾഡ് ട്രഫോർഡും.. എങ്ങോട്ടായാലും ഒരുക്കാമെന്നു വേറെ രണ്ടുപേർ... അരമണിക്കൂർ അകാലത്തിൽ രണ്ടു നഗരങ്ങൾ... ഫുട്ബോളിലെ രണ്ടു വൻകരകൾ... ഒടുവിൽ മാഞ്ചസ്റ്റർ എന്നുറപ്പിച്ചു വണ്ടിയെടുത്തു... തൽക്കാലം ലഞ്ച് കട്ട് ചെയ്തു... 3.45 നാണ് അവസാനത്തെ സ്റ്റേഡിയം ടൂർ.. പോകുന്ന വഴിയെങ്ങും തോരാമഴ... മാഞ്ചെസ്റ്റെറോടടുക്കുംതോറും വഴിയിൽ തിരക്ക് കൂടുന്നു... സിറ്റിക്ക് പുറത്തെങ്ങും വ്യവസായ ശാലകൾ... ലണ്ടൻ കഴിഞ്ഞാൽ ഇംഗ്ളണ്ടിലെ വലിയ നഗരമെന്ന ഖ്യാതിയുണ്ട് മാഞ്ചസ്റ്ററിന്(ബെർമിങ്ഹാംമുമായി ഇക്കാര്യത്തിൽ തർക്കമുണ്ടെങ്കിൽ പോലും)... അതുകൊണ്ടു തന്നെ കാണാനും കേൾക്കാനും ഒട്ടേറെയുണ്ട് മാഞ്ചസ്റ്ററിൽ.. പക്ഷെ,ലോകമെങ്ങുമുള്ള കളിയാരാധകർക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ ഇവിടെ .... ഓൾഡ്ട്രാഫോർഡ് എന്ന ചുവപ്പുകോട്ട... കാരണം,ലോകത്തു ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആകുന്നു.... പറഞ്ഞാൽ തീരില്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വീരഗാഥകൾ.... ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള, ഏറ്റവും കൂടുതൽ എവേ ഫാൻസ് ഉള്ള, ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ പണം വാരുന്ന, ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമായുള്ള, പേരും പെരുമയും ഖ്യാതിയും ഗരിമയും വേണ്ടുവോളമുള്ളൊരു ക്ലബിലേക്കാണ്.