പാലക്കാടൻ കാറ്റ്......


പാലക്കാടിനെ പറ്റി ആദ്യം പറഞ്ഞു തന്നത് ഒ. വി. വിജയനാണെന്ന് തോന്നുന്നു..... പാലക്കാടൻ ചുരമിറങ്ങി വന്ന കാറ്റു കരിമ്പനയോലകളിൽ ചൂളം വിളിക്കുന്നത് കേട്ടത് ഖസാക്കിലേക്കിറങ്ങിച്ചെന്ന ഏതോ പാതിരാവിലാണ്.... വയലുകൾക്ക്‌  നടുവിൽ കരിമ്പനകൾ നിരന്നു നിക്കുന്ന പാലക്കാടിന്റെ ചിത്രം ഏറെ മോഹിപ്പിച്ചു..... വല്ലപ്പോഴും മാത്രം യാത്രപോയ തീവണ്ടികളിൽ നിന്നും പട്ടാമ്പിയും ഷൊർനുരും മാത്രമേ കണ്ടുള്ളൂ.....

ഒരു പച്ചപ്പുള്ള ചിത്രമായി പാലക്കാടങ്ങനെ മനസ്സില് കിടന്നു..... പിന്നീട് കാലവര്ഷം പെയ്തൊഴിഞ്ഞൊരു നാളിലാണ് ആദ്യമായി പാലക്കാട് കണ്ടത്... മലയാള സിനിമയുടെ മുഖശ്രീയായ സുന്ദരിയായ പാലക്കാടിനെ..... പിന്നെ പലവട്ടം.... പല നേരത്തിൽ.... പല ഭാവത്തിൽ...... കണ്ണും കാതും തുറന്നു വച്ച് മാത്രമേ ഞാൻ അതിലൂടെ യാത്ര പോയിട്ടുള്ളൂ..... മഴ മേഘങ്ങളെ തൊടുന്ന മലനിരകൾ..... പരന്നു കിടക്കുന്ന നെൽവയലുകൾ.....
ആകാശം മുട്ടുന്ന കരിമ്പനകൾ..... പാലക്കാടിന്റെ കുറ്റവും കുറവും പറഞ്ഞു പലവട്ടം കലഹിച്ചെങ്കിലും അവസരം കിട്ടിയപ്പോഴൊക്കെ പാലക്കാടിന്റെ അതിഥിയായി..... കണ്കുളിർക്കെ മനം നിറയെ ആ കാറ്റ് ആവേശം നിറച്ചു....  ഒട്ടൊരു ഉന്മാദത്തോടെ ഖസാക്കിന്റെ ഇതിഹാസം തേടി പിന്നെയും പോയി..... 

പറഞ്ഞാൽ തീരില്ല പാലക്കാടാൻ വിശേഷങ്ങൾ...... നാമേറെ പേരും കാണാതെ വിട്ട 'ടി.ഡി.ദാസൻ IV.B' എന്ന ചിത്രം പാലക്കാടൻ ഗ്രാമീണതയുടെ ഒരു പൂർണ ചിത്രം നമുക്ക് മുൻപിൽ വരച്ചു കാട്ടുന്നുണ്ട്.... 'ഓർഡിനറി'യിലെ ബിജു മേനോൻ ആ ഭാഷയുടെ
സൗന്ദര്യവും... മലമ്പുഴ ഡാമും യക്ഷിയും പാലക്കാടൻ കോട്ടയുമൊന്നുമല്ല ആ നാടിന്റെ മുതൽക്കൂട്ട്... അത് പച്ച പുതച്ച നെല്ലിയാമ്പതിയും, ചോലവനമായ സൈലന്റ് വാലിയും, നിളയായി രൂപം മാറുന്ന ഗായത്രി പുഴയും തൂതപ്പുഴയും, കര്പ്പൂരം മണക്കുന്ന രഥമുരുളുന്ന തെരുവുകളുള്ള കല്പാത്തിയും, വർണങ്ങളും മേളങ്ങളും സംഗമിക്കുന്ന വേലകളും ഒക്കെയാണ്.... ഇരുട്ട് പരത്തുന്ന കരിമ്പനകളും നീണ്ടു പോകുന്ന ഒറ്റയടി പാതകളും മനസ്സിൽ പിന്നെയും ഗൃഹാതുരത്വം ഉണർത്തുന്നു.... പി യും വിജയനുമൊക്കെ ആ നാടിനെ ഇത്രയേറെ സ്നേഹിച്ചത് വെറുതെയാവില്ല.... കാമറ കണ്ണിലൂടെ പാലക്കാടിനെ ഒപ്പിയെടുത്ത ലോഹിതദാസും........
                                                                                                                              - നിധി - 

14 comments:

 1. ബ്ലോഗ്‌ വളരെ ഇഷ്ടപ്പെട്ടു. വർഷങ്ങൾ നിരവധിയായി അവിടെനിന്നും മാറിയിട്ടെങ്കിലും, ഇന്നും ഞാൻ ശുദ്ധ പാലക്കാടുകാരൻ - വേല/പൂരങ്ങളുടെ, കണ്യാർ കളിയുടെ നാട്. പാലക്കടാൻ കാറ്റേറ്റ/ഇന്നും വല്ലപ്പോഴും ഏൽക്കുന്ന ദേഹം. പലക്കാടന്റെ മനസ്സ്. ഇന്നും വീട്ടില് ഡബിൾ മുണ്ടും, ബനിയനും, പുറത്തു തോര്ത്തും പുതച്ചു നടക്കുന്ന പ്രകൃതം. എവ്‌ഡീ (എവിടെ), ചെലേപ്പോ (ചിലപ്പോൾ) മുതലായ പാലക്കാടൻ വാക്കുകൾ നിർലോഭം സംഭാഷണത്തിൽ കലര്ത്തി തലമുറയ്ക്ക് കൈമാറുന്നു - അവരും അതേറ്റു പറയുന്നു! സന്തോഷമായി. എന്റെ ബ്ലോഗിലേക്ക് സ്വാഗതം.
  http://drpmalankot0.blogspot.com

  ReplyDelete
  Replies
  1. ഞാൻ കണ്ടിട്ടുണ്ട് കണ്യാർകളി.... പല്ലശ്ശന ഭാഗത്തല്ലേ അത് കൂടുതൽ.....

   Delete
  2. Ente adimakkaavu Pallassana aanu. Please read my blog on Kanyarkali. Thanks.

   http://drpmalankot0.blogspot.com/2012/12/blog-post_18.html

   Delete
 2. very nice nidheesh.................ith vaayichal ne thani palakkadukarana enn thonnum..............gr8 work........t.d dasan kandal ghasak kaanaam......................

  ReplyDelete
  Replies
  1. Thank you Srijith..... palakkadine pati orupadarivukal panku vachittille neeyum....

   njaaniniyum varunnundu palakkaattekk....

   Delete
 3. പാലക്കാട് പോസ്റ്റ് ഇഷ്ടപ്പെട്ടു

  ഓര്‍ഡിനറിയിലെ ബിജുമേനോന്റെ ഭാഷ പാലക്കാടന്‍ സ്റ്റൈല്‍ ആയിരുന്നൂന്ന് ഇപ്പോഴാണറിയുന്നത്. തൃശ്ശൂര്‍, തിരുവനന്തപുരം എറണാകുളം കോഴിക്കോടന്‍ സ്റ്റൈലുകളൊക്കെയല്ലേ സിനിമക്കാരാണെങ്കിലും ഹൈലൈറ്റ് ചെയ്യാറുള്ളു. അതുകൊണ്ട് പാലക്കാടന്‍ ഭാഷ കേട്ടിട്ടേയില്ല.

  Nidhish, disable this word verification. It is awkward & frustrating

  ReplyDelete
  Replies
  1. Thanks for the suggestion ajith...

   Delete
  2. It disabled Now.... Keep in touch....

   Delete
 4. പാലക്കാട്‌ കാണാത്ത ഞാൻ പാലക്കാടിനെപ്പറ്റി കഴിഞ്ഞ വർഷം ഒരു മാസികയ്ക്ക്‌ വേണ്ടി എഴുതിയ എന്റെ കവിത ബ്ലോഗിൽ വായിക്കുക.
  വിവരണം ഇഷ്ടപ്പെട്ടു

  ReplyDelete
  Replies
  1. കേട്ടത് മധുരം.... കേൾക്കാത്തത് അതിമധുരം എന്നല്ലെ......?

   "മലമ്പുഴ ഡാമും യക്ഷിയും പാലക്കാടൻ കോട്ടയുമൊന്നുമല്ല ആ നാടിന്റെ മുതൽക്കൂട്ട്... അത് പച്ച പുതച്ച നെല്ലിയാമ്പതിയും, ചോലവനമായ സൈലന്റ് വാലിയും, നിളയായി രൂപം മാറുന്ന ഗായത്രി പുഴയും തൂതപ്പുഴയും, കര്പ്പൂരം മണക്കുന്ന രഥമുരുളുന്ന തെരുവുകളുള്ള കല്പാത്തിയും, വർണങ്ങളും മേളങ്ങളും സംഗമിക്കുന്ന വേലകളും ഒക്കെയാണ്...."

   ഈ പറഞ്ഞതൊന്നും ഞാനും കണ്ടിട്ടില്ല.....

   Delete


 5. നിധീഷ് , പാലക്കാടന്‍ ഗ്രാമത്തിന്‍റെ ചരിത്രം ഒന്ന് എത്തി നോക്കാന്‍ താല്‍പ്പര്യം തോന്നുന്നുവെങ്കില്‍ ഒരു പുതിയ നോവല്‍ ഉണ്ട് ,. നാട്ടരങ്ങ് publishersന്‍റെ നോവല്‍ ' യാദാസ്ത്ത്''....by..sri georgedas palakkadu

  ReplyDelete
  Replies
  1. തീര്ച്ചയായും ശ്രമിക്കാം.... പുത്തനറിവിനു നന്ദി...

   Delete
 6. thank you nidhi very good, ithellam sariyaaanu njangalude paalakkadoru veritta sambavam thanneyaaanu grameena soundaryam kalarnu kidakkunna veroru idamilla,,, ippolum aa graamangalum naatinpuravum kaananamenkil paalakkadu maathrame kitttu

  ReplyDelete

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....