ചുവപ്പ് ഒരു ലഹരിയാണ്.........

ചുവപ്പ് ഒരു ലഹരിയാണ്.........

ഞാനെന്തേ ചുവപ്പിനെ പ്രണയിച്ചത്?
അതിനെ കൊതിച്ചത്?
ഉദിക്കുന്ന സൂര്യനും പിനീടുദിക്കാനുറങ്ങാനലകടലി-
ലൊളിക്കാനിറങ്ങുന്ന സൂര്യനും ചുവപ്പല്ലേ.....

തൊടിയില്‍ ചിരിച്ച ചെത്തിയും ചെമ്പകവും 
ചെമ്പരത്തിയും ചുവപ്പയിരുന്നില്ലേ....

ഉടലെടുക്കാനുടവാളെടുത്താര്‍ക്കു-
ന്നോരാകോലത്തിനും പിന്നെ 
കോമരത്തിനുമതേ  നിറം - 
ചുവപ്പ്....


അവള്‍ നീട്ടിയ മുള്ളുകളടര്‍ത്തിയ പനിനീരിനും 
എന്‍റെ  ഹൃദയത്തിനുമൊരേ നിറമായിരുന്നു...
ചുവപ്പ്.....

ഇതു ഞാന്‍ കേട്ടതല്ല..,
വിപ്ലവനാടിന്‍റെ ചുവരെഴുത്തുകള്‍ 
എന്നെ പഠിപ്പിച്ചതാണ് 
മറക്കാതുരുവിടാന്‍........
"യുവത്വത്തിനു നിറം ചുവപ്പാണെന്ന്....."

------മാളു തുടരുന്നൂ......

ഇവയ്ക്കു മാത്രമല്ല, അഗ്നിയും 
അഗ്നിയായെന്നില്‍ ആളിപ്പടര്‍ന്ന 
നിന്‍റെ പ്രണയവും ചുവപ്പല്ലേ...?
സമസ്താപരാധങ്ങളും ഉരുക്കിക്കളയുന്ന 
അഗ്നികുണ്ടത്തിനും ചുവപ്പ് നിറം.....
ഭ്രമവും ഭ്രാന്തും കോപവും ചുവപ്പ് നിറം....
പ്രണയം ചുവപ്പ്......

സ്വപ്നങ്ങളില്‍ രൗദ്രതാളത്തിലാടുന്ന 
ദേവിയുടെയുടയാടയും ചുവപ്പ്....
ഉത്തരക്കടലാസിലും പിന്നെ 
ജീവിതത്തിലും തെറ്റുകള്‍ 
(അച്ഛന്‍റെ അടിയുടെ ഓര്‍മ്മക്കുറിപ്പുകള്‍‍)
പകര്‍ന്നതും ചുവപ്പ് നിറം.....

വാന്‍ഗോഗിന്‍റെ ചെവിയില്‍ നിന്നിറ്റുവീണ 
ചോരത്തുള്ളികള്‍ക്ക് പ്രണയത്തിന്‍റെ ചുവപ്പ് ....
വിപ്ലാവനാടിന്‍റെ ഓര്‍മകളായ്  രക്തസാക്ഷികള്‍...
പതാകയിലെ ചുവപ്പ് വീര്യത്തിന്‍റെ അടയാളം....
അമ്മയുടെ നെറ്റിയില്‍ പാതിവ്രത്യത്തിന്‍റെ ചുവപ്പ്....
നിന്‍റെ കവിളില്‍ പടരാതെ പോയ
എന്‍റെ സിന്ദൂരവും ചുവപ്പ്......

---------------------------------------------------

പക്ഷേ, ചോരയ്ക്കു നിറം ചുവപ്പല്ലേ?
ചലിക്കുന്ന ചക്രത്തിനടിയിലൂടിടയിലൂ-
ടൊഴുകുന്ന ചോരയ്ക്കു നിറം ചുവപ്പല്ലേ?
ചോരചിന്തിയ വാള്‍ത്തലപ്പിനും 
കടിച്ചു കീറിയ മാംസത്തുണ്ടിനും 
പിന്നെ........................
.........................................................

ഞാനെന്തേ ചുവപ്പിനെ പ്രണയിച്ചത്....?
                                                            -നിധി-

12 comments:

 1. കലക്കി........................................

  ReplyDelete
  Replies
  1. നന്ദി വിനീത്....... ഇനിയും വരുമെന്നു പ്രതീക്ഷിക്കുന്നു...

   Delete
 2. sorry,,,, but i cant resist, but post my comment in here,,
  i know this will be a misfit among the beautiful lines above,
  however,,,,,,,,,,,,,,,


  കപടമാം ലാവണ്യമേ, നിന്റെയോര്‍മ്മകള്‍
  ക്കറുതിയേകും നിറം വിണ്‍ ചുവപ്പ്,
  ഇവിടെയെന്‍ പാഴ് ചെരാതില്‍ എരിഞ്ഞമരുന്ന-
  ഹൃദയ രക്തത്തിന്‍ നിറം ചുവപ്പ്
  പഥികനാമാരാധകന്റെയീ നെഞ്ചിലെ-
  കടലിന്നു പോലും കരിഞ്ചുവപ്പ്
  ഉദയവും കാത്തുഞാനിവിടെ നില്പ്പൂ മുന്നി-
  ലകലെ, നിന്‍ സൂര്യന്റെ മിഴി ചുവപ്പ്
  എവിടെയോ മായുന്നതറിയുന്നു ഞാന്‍, നീണ്ട-
  പകലുകള്‍ തന്ന ചിരിച്ചുവപ്പ്

  ഇവിടെ, ചുവപ്പിന്റെ മധുരഗാനം പൊഴി-
  ച്ചരികെ നിന്‍ സ്വപ്നം നിറഞ്ഞിടുമ്പോള്‍
  ചിരിയോടെയെത്തി കടന്നു പോകും പാട്ടി-
  ലിടറുന്ന ശബ്ദം വെറും ചുവപ്പ്
  ...................................

  ReplyDelete
 3. ചുവപ്പ് എന്നും എനിക്ക് ലഹരിയാണ് ഈ എഴുത്തിനു നന്ദി

  ReplyDelete
 4. നന്നായിട്ടുണ്ട് ... ശൈലി മനോഹരം..

  ReplyDelete
 5. നന്നായിട്ടുണ്ട്

  ReplyDelete
 6. നന്നായിട്ടുണ്ട്

  ReplyDelete

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....