ഓര്‍മകളുടെ മണം........

ഓര്‍മകളുടെ മണം........ഓര്‍ത്തെടുക്കുമ്പോള്‍ ഓര്‍മകള്‍ക്ക് സുഗന്ധമുണ്ട്...... 
തൊടിയില്‍ വിരിഞ്ഞ മുല്ലയുടെ,
പൊന്‍ ചെമ്പകത്തിന്റെ,
ചട്ടിയില്‍ വറുത്ത ചക്കക്കുരുവിന്റെ, 
താഴെ  വീണു ചിതറിയ തേന്‍ വരിക്കയുടെ, 
മഴ പെയ്തൊഴിഞ്ഞ ചേറു  വയലിന്റെ, 
കൊയ്ത്തു കൂട്ടിയ നെല്ക്കതിരിന്റെ, 
മഞ്ഞ പടര്‍ന്ന പുസ്തകത്താളിന്റെ ...
ഓരോ മണവും ഓരോ ആനന്ദങ്ങളുടെ അടയാളങ്ങളാണ് ......

ചില ഓര്‍മകള്‍ക്ക് പ്രണയത്തിന്റെ മണമാണ്.....
ഒന്നിച്ചു നനഞ്ഞ മഴയുടെയും,
ഒരു വാക്ക് പോലും പറയാതെ പിരിഞ്ഞു പോയ വേനലിന്റെയും ഓര്‍മ്മകള്‍ സൗഹൃദത്തിനു സ്വന്തം....... 
അമ്മിഞ്ഞപ്പാലിന്റെ  മണമായിരുന്നു ബാല്യത്തിനു.....
പിന്നീടെപ്പോഴോ അത് പുതിയ പുസ്തകത്തിന്റെയും
പുതു മഴയുടെയും മണമായി ...
വേനലവധിക്ക്  മൊരിഞ്ഞ ഉണ്ണിയപ്പത്തിന്റെ മണമുണ്ട്...
പഴുത്ത മാങ്ങയുടെയും.....
യക്ഷിയുടെ ഓര്‍മകള്‍ക്ക് പാലപ്പൂ മണമാണ്.... 

സന്ധ്യക്ക്‌ കര്‍പ്പൂരത്തിന്റെ  മണം.....
എന്റെ ഓര്‍മകള്‍ക്ക് നിന്റെ മണവും ......

- നിധി & മാളു 


19 comments:

 1. yes this is a truth.my school days has the smell of cuticura powder....my cllege days has the smell of ponds powder.........finally my teaching job has the smell of yardeley powder...........

  ReplyDelete
  Replies
  1. അപ്പൊ ഓരോ പൌഡറും ഓരോ കാലഘട്ടത്തിന്‍റെ ഓര്‍മപ്പെടുത്തലുകള്‍ ആകുന്നു അല്ലേ?

   Delete
 2. orikkalum maayatha ormakal...enthayalum nannayi..

  ReplyDelete
  Replies
  1. ഓര്‍മകള്‍ക്ക് സുഗന്ധമുണ്ടാവും...... സ്നേഹത്തിന്‍റെ...., സൗഹൃദത്തിന്റെ....., സാന്ത്വനത്തിന്റെ ഗന്ധം.......

   Delete
 3. can i copy this to my fb profile..

  ReplyDelete
  Replies
  1. Yes you can Jazeel... And also give a link to www.valappott.blogspot.in from your FB account

   Delete
 4. വളരെ നന്നായിട്ടുണ്ട്..

  ReplyDelete
  Replies
  1. നന്ദി.... വീണ്ടും വരിക.....

   Delete
 5. ഒർമകൽക്കെന്തു സുഗന്ധം...!
  സ്കൂൾ ഓർക്കുമ്പോൾ പുതിയ പുസ്തക താളുകളുടെ സുഗന്ധം.
  നവരാത്രിക്ക് നല്ല ചന്ദനത്തിന്റെ മണം
  അമ്മയെ ഓർക്കുമ്പോൾ കാച്ചിയ എണ്ണയുടെ മണം

  നല്ല കവിത.
  ആശംസകൾ

  ReplyDelete
  Replies
  1. ഓരോ മണവും ഓരോ ആനന്ദങ്ങളുടെ അടയാളങ്ങളാണ് ......

   Delete
 6. പല്ലാവരത്ത് എന്റെ ബ്രദർ'സ സണ്‍ ജിതേഷ് ഫ്രം Mahi ഉണ്ട്.

  ReplyDelete
 7. നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
  Replies
  1. നല്ല വാക്കിനു നന്ദി....

   Delete
 8. ഒത്തിരി ഇഷ്ടപെട്ട വരികള്‍...

  ReplyDelete
 9. Really nice poem! :) ithu vaayichapol ente naatile old days orupadu miss cheythu...

  ReplyDelete
  Replies
  1. Thank you Devika.. Nashtamaakumbozhaavaam ormakalkk madhuramerunnath...

   Delete

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....