പറയാതെ പോയ പഴംവാക്കുകള്‍ പങ്കു വയ്ക്കാന്‍..... അക്ഷരങ്ങളോടു കൂട്ടുകൂടാന്‍ ഒരിടം...... നല്ലതും ചീത്തയും, അറിവും വെളിച്ചവും, അബദ്ധങ്ങളും മണ്ടത്തരങ്ങളും, കുശുമ്പും കുന്നായ്മയും, സ്നേഹവും പ്രണയവും, കള്ളവും ചതിയും എന്നുവേണ്ട, പെറുക്കി കൂട്ടിയ വളപ്പൊട്ടുകളും പുസ്തകതാളില്‍ ഒളിപ്പിച്ച മയില്പ്പീലികളും മനസ്സില്‍ സൂക്ഷിച്ച മഞ്ചാടി മണികളും ഞാന്‍ ഇവിടെ കുറിക്കുന്നു.... വരിക, യാത്ര പറഞ്ഞിറങ്ങും മുന്‍പേ ഒരു വരി കുറിക്കുക........ കൂട്ട് ചേരുക..... നമുക്ക് സ്വപ്നങ്ങളുടെ ഒരാകാശം തീര്‍ക്കാം...
Showing posts with label orma. Show all posts
Showing posts with label orma. Show all posts
ഓര്‍മകളുടെ മണം........
തൊടിയില്‍ വിരിഞ്ഞ മുല്ലയുടെ,
പൊന്‍ ചെമ്പകത്തിന്റെ,
ചട്ടിയില്‍ വറുത്ത ചക്കക്കുരുവിന്റെ,
താഴെ വീണു ചിതറിയ തേന്‍ വരിക്കയുടെ,
മഴ പെയ്തൊഴിഞ്ഞ ചേറു വയലിന്റെ,
കൊയ്ത്തു കൂട്ടിയ നെല്ക്കതിരിന്റെ,
മഞ്ഞ പടര്‍ന്ന പുസ്തകത്താളിന്റെ ...
ഓരോ മണവും ഓരോ ആനന്ദങ്ങളുടെ അടയാളങ്ങളാണ് ......
ചില ഓര്‍മകള്‍ക്ക് പ്രണയത്തിന്റെ മണമാണ്.....
ഒന്നിച്ചു നനഞ്ഞ മഴയുടെയും,
ഒരു വാക്ക് പോലും പറയാതെ പിരിഞ്ഞു പോയ വേനലിന്റെയും ഓര്‍മ്മകള്‍ സൗഹൃദത്തിനു സ്വന്തം.......
അമ്മിഞ്ഞപ്പാലിന്റെ മണമായിരുന്നു ബാല്യത്തിനു.....
പിന്നീടെപ്പോഴോ അത് പുതിയ പുസ്തകത്തിന്റെയും
പുതു മഴയുടെയും മണമായി ...
വേനലവധിക്ക് മൊരിഞ്ഞ ഉണ്ണിയപ്പത്തിന്റെ മണമുണ്ട്...
പഴുത്ത മാങ്ങയുടെയും.....യക്ഷിയുടെ ഓര്‍മകള്‍ക്ക് പാലപ്പൂ മണമാണ്....
സന്ധ്യക്ക് കര്‍പ്പൂരത്തിന്റെ മണം.....
എന്റെ ഓര്‍മകള്‍ക്ക് നിന്റെ മണവും ......
- നിധി & മാളു
Subscribe to:
Posts (Atom)