എന്ജിനീറിങ്ങിന്റെ അവസാന വര്ഷം.. മുൻപ് പറഞ്ഞിട്ടുള്ളതു തന്നെ തിരുപ്പൂരിലെ ഒരു കുഗ്രാമത്തിൽ... പ്രോജെക്ടിന്റെ എഴുത്തുകുത്തുകളൊക്കെ കഴിഞ്ഞ് ഒന്ന് ഫ്രീ ആയപ്പോഴാണ് ശ്യാമപ്രസാദിന്റെ "ഋതു" ആദ്യം കണ്ടത്.. പിന്നെ പലകുറി കണ്ടു... ഞങ്ങൾ മൂന്നു പേരെ പോലെതന്നെ വേറെ മൂന്നുപേർ... ശരത്ത്,സണ്ണി,വർഷ...
അവരുടെ ജീവിതം...
അടുത്ത തവണ നാട്ടിൽ ചെന്നപ്പോ ഞാനതിന്റെ ഒരു കോപ്പി നിനുവിനു കൊടുത്തു.. അമിത്ത് ചെന്നൈയിൽ നിന്നും വന്നപ്പോ അവളത് അവനു കൊടുത്തു... പിന്നെ എനിക്ക് വന്നതൊരു കോണ്‍ഫറൻസ് കോൾ ആയിരുന്നു... ഇടറിയ ശബ്ദത്തിൽ ഇരുവരും കൂടി പറഞ്ഞു..., അവർ പ്രണയിക്കുന്നുവെന്ന്... ഈ പടം കണ്ടതോടെ എന്നോടതു പറയാതെ വയ്യെന്നായെന്ന്....
വാക്കുകളില വർണിക്കാനാവില്ല, ആ കഥാപാത്രങ്ങളിൽ ഞങ്ങളിലോരോരുത്തരുടേയും ആത്മകഥാംശം എത്രമാത്രം നിരഞ്ഞിരുന്നുവെന്ന്... ഞങ്ങളുടെ വാക്കുകളും പ്രവൃത്തികളും ചിന്തകളും ഋതുവുമായി എത്രമാത്രം സമരസപ്പെട്ടിരുന്നുവെന്ന്.
വർഷങ്ങൾക്കിപ്പുറം ജീവിതം ഞങ്ങളെപ്പിടിച്ച് വർഷയും സണ്ണിയും ശരത്തുമാക്കി ഒരേ ഐടി കമ്പനിയിൽ കൊണ്ടിരുത്തി... ശരത്തെഴുതിയ പുസ്തകത്തിനു താഴെ കണ്ട അതെ വാചകങ്ങൾ ഇന്നു ഞാൻ നിനുവിന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ്സിൽ തൊട്ടറിഞ്ഞു....
http://en.wikipedia.org/wiki/Ritu_(film)

"Seasons change... Do we..?"
- നിധി -http://en.wikipedia.org/wiki/Ritu_(film)