Showing posts with label life. Show all posts
Showing posts with label life. Show all posts

മിന്നാമ്മിന്നിക്കൂട്ടം


ജീവിതം ഒരു സിനിമാ കഥ പോലെ വിചിത്രമെന്നു പലരും പറയാറുണ്ട്‌.. പക്ഷെ, ചിലപ്പോൾ  ചില സിനിമകൾ ജീവിതവുമായി അത്രയ്ക്കടുത്തു നില്ക്കും... ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേടെന്നു പറയാറില്ലേ.. അതുപോലെ..., അവയില ചിലതിനെപറ്റി ഇനി പറയാം..                                                  
                                                  മിന്നാമ്മിന്നിക്കൂട്ടം..

പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു, എല്ലാവരും കൂടി പടത്തിനു പോകാമെന്ന് അമിത്ത്‌ പറഞ്ഞത്.... അങ്ങനെ പോയി കണ്ടതാണ്... ഒരുപറ്റം സുഹൃത്തുക്കൾ..., ഒരേ കമ്പനിയിൽ ജോലി..., പ്രണയവും ജീവിതവുമൊക്കെയായി അങ്ങനെ...അന്ന് ഞങ്ങൾ ഒരു തീരുമാനമെടുത്തു..., ഇതുപോലെ ജീവിക്കണമെന്ന്...ഇപ്പൊ ആറു വർഷം കഴിഞ്ഞു... പണിയെടുത്ത് പ്രാന്തായി ഓഫീസിൽ ഇരിക്കുമ്പോ മോനിറ്ററിന്റെ വലത്തേ കോണിൽ ഒരു പോപ്‌അപ്പ്  തെളിയും.. "Amith Added you in a new conversation.." അപ്പൊ വീണ്ടും മനസ്സിൽ തെളിയും അന്നത്തെ ആ പ്ലസ്ടു കാലവും ഈ മിന്നാമ്മിന്നിക്കൂട്ടവും.(അമിത്തും നിനുവും നേരത്തേ കെട്ടി സിദ്ധാർത്തും മുംതാസുമായി... അഭിയും ചാരുവും(ഞാനും അവളും) ഇപ്പോഴും തല്ലുകൂടിക്കൊണ്ടിരിക്കുന്നു... ഞങ്ങൾ നാലുപേരും ഗ്രൂപ്പ് ചാറ്റ് പിന്നെയും തുടരുന്നു....)
                                                                                                        - നിധി - 
http://en.wikipedia.org/wiki/Minnaminnikoottam