ഒരു യാത്ര ആഴങ്ങളിലേക്ക്......
ഞാന്‍ തേടീ തപിക്കുമെന്നോര്‍മയില്‍
മധുരാക്ഷരങ്ങളില്‍..........
സ്നിഗ്ധമായൊഴുകുന്നൊരു പുഴ....
മധുരമൂറുന്നൊരാകാശം......
നനവിലൊരു നിനവ്....
നിനവിലൊരു നനവ്....
നേരുകള്‍ക്കുള്ളില്‍ ഒരു നേര്‍വരയ്ക്കപ്പുറം
നേടിയ നറുമണം പിന്നെയും തേടി....
നല്ലനാളെയുടെ നേരവരമ്പുകള്‍
ഇന്നലെയുടെ തിനവയലുകളില്‍ തേടി....
സൂര്യോദയത്തില്‍ ഒളിഞ്ഞിരിക്കാന്‍ പോയ
കുഞ്ഞു നക്ഷത്രങ്ങളെ തേടി...
നറുമണമൂറുന്നൊരരിമുല്ല തേടി....
പാല്‍ പുഞ്ചിരി തേടി...
എന്നെ ഞാനാക്കിയ ദുഗ്ധത്തിനുറവിടം തേടി.....
തൊടിയില്‍ പറന്ന വെള്ളരി പ്രാവിന്‍റെ
ചിറകിലെ ചെറുതാം തൂവല്‍ തലോടുവാന്‍....
തളരാതിരിക്കാന്‍ വേണ്ടി......
തിരി തെളിക്കാന്‍ വേണ്ടി....
തൊട്ടുണര്‍ത്തുന്നൊരീ തീ ജ്വാലയിലേക്ക്
ഒന്നുരുകാന്‍.....
ഒന്നുണരാന്‍....
ഇനിയുറങ്ങാതിരിക്കാന്‍.....
...........................
ഒരു യാത്ര ആഴങ്ങളിലേക്ക്.....
- നിധി -
- നിധി -